എട്ട് വർഷത്തെ ഭരണം ഏരിയ സെക്രട്ടറിമാരെ കോടീശ്വരൻമാരാക്കി; സിപിഎമ്മിലെ പൊട്ടിത്തെറി അഴിമതി പണം പങ്കുവെയ്ക്കുന്നതിലെ തർക്കമെന്ന് ചെറിയാൻ ഫിലിപ്പ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എട്ട് വർഷത്തെ ഭരണം ഏരിയ സെക്രട്ടറിമാരെ കോടീശ്വരൻമാരാക്കി; സിപിഎമ്മിലെ പൊട്ടിത്തെറി അഴിമതി പണം പങ്കുവെയ്‌ക്കുന്നതിലെ തർക്കമെന്ന് ചെറിയാൻ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; സി.പി.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിക്ക് മുഖ്യകാരണം ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തർക്കമാണെന്ന് ചെറിയാൻ ഫിലിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.

ഏരിയ സെക്രട്ടറിമാരിൽ അധികവും ഏട്ടു വർഷത്തിനുള്ളിൽ അഴിമതി കാട്ടിയും വ്യാപക പണപ്പിരിവ് നടത്തിയും കോടീശ്വരന്മാരായി തീർന്നവരാണ്. പലരും വിവിധ മാഫിയകളുടെ ഏജന്റുമാരാണ്. ഇവർക്കും അഴിമതിക്കാരായ ജില്ലാ നേതാക്കൾക്കും എതിരെ ഏരിയ സമ്മേളനങ്ങളിൽ പ്രതിഷേധം അണപൊട്ടിയൊഴുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഏരിയ കമ്മറ്റികളിൽ കൂട്ടുകച്ചവടം നടത്തുന്നവരെ നിലനിർത്താനും സ്വന്തം പിണയാളികളെ കുടിയിരുത്താനുമാണ് ജില്ലാ നേതൃത്വം പലയിടത്തും ശ്രമിക്കുന്നത്. താഴേത്തട്ടിലെ തർക്കം പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തേണ്ട ദുരവസ്ഥ സി.പി.എമ്മിൽ ആദ്യമാണ്. സി.പി.എമ്മിൽ വിഭാഗീയതയല്ല, പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് എം.വി.ഗോവിന്ദൻ പറയുന്നത് പാർട്ടിയിലെ ഗുരുതരമായ ജീർണ്ണത മറച്ചുവെയ്‌ക്കാനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

രണ്ടു തവണ ഏരിയ സെക്രട്ടറിമാരായവർ ഒഴിഞ്ഞു കൊടുക്കാതെ കുത്തക സൃഷ്ടിക്കുന്നതിനെ പ്രവർത്തകർ എതിർക്കുന്നു. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലയുള്ള നേതാക്കൾ ഒരിടത്തും തയ്യാറാകുന്നില്ല. പുതിയ ഏരിയ കമ്മറ്റികളെ സമവായം കൂടാതെ മേൽഘടകം ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കുന്ന പ്രവണതക്കെതിരെ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നതോടെ സി.പി.എമ്മിലെ അധികാര മത്സരം തെരുവിലായിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

വിഭാഗീയതയുടെ പേരിൽ സിപിഎമ്മിന്റെ കരുനാഗപ്പളളി ഏരിയ കമ്മിറ്റി പിരിച്ചുവിടുന്ന സാഹചര്യത്തിലെത്തി. തിരുവനന്തപുരം മംഗലപുരത്തും ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടി വിടുന്ന സ്ഥിതിയിലെത്തി. മറ്റ് പല സ്ഥലങ്ങളിലും ലോക്കൽ സമ്മേളനങ്ങളിലും ഏരിയ സമ്മേളനങ്ങളിലും ഉൾപ്പെടെ നിലവിലെ ചുമതലക്കാർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കൊല്ലത്ത് ഉൾപ്പെടെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരിട്ടാണ് പ്രശ്‌നപരിഹാരത്തിന് ഇറങ്ങിയത്.

Tags: cheriyan philipഎംവി ഗോവിന്ദൻCPIM Area Committeeകരുനാഗപ്പളളി ഏരിയ കമ്മിറ്റി
ShareTweetSendShare

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

Latest News

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies