അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകന്റെ ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. അനശ്വര, ബാലു വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് പോസ്റ്ററിലുള്ളത്.
സസ്പെൻസ് ഒളിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽത്താഫ് സലിം, വിനീത് വിശ്വം, രഞ്ജി പണിക്കർ, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ട്രൂത്ത് സീക്കേഴ്‌സ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിഗോ ജോണാണ് ചിത്രം നിർമിക്കുന്നത്.
പ്രണയവിലാസം, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അർജുനും അനശ്വരയും ഒന്നിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ കന്യാസ്ത്രീയുടെ വേഷത്തിലാണ് അനശ്വര എത്തുന്നതെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.
കോമഡി- ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. തികച്ചുമൊരു കോമഡി ഫാന്റസി ചിത്രമായിരിക്കും എന്ന് സ്വന്തം പുണ്യാളൻ.















