ബെംഗളൂരു : കോടതികളെ പോലും വെല്ലുവിളിച്ചു കൊണ്ട് വിവാദ പ്രസ്താവനയുമായി ഇസ്ലാമിക മത പ്രസംഗകൻ രംഗത്ത്. വിവാദ നായകനായ മൗലവി മൗലാന അബു താലിബ് റഹ്മാനി ആണ് കോടതികളിൽ യാചിക്കരുതെന്ന പരാമർശവുമായി രംഗത്തു വന്നത്.
അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) ബെംഗളൂരുവിൽ നടന്ന 29-ാമത് കൺവെൻഷനിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. പൊതുയോഗത്തിൽ വെച്ച് യോഗത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസ്താവന ഇയാൾ നടത്തുകയായിരുന്നു. “ഇനി കോടതിയുടെ വാതിലിനു മുന്നിൽ നിന്നുകൊണ്ട് യാചിക്കേണ്ടതില്ല. പാർലമെൻ്റ് നിങ്ങളുടേതാണെങ്കിൽ. തെരുവുകൾ നമ്മുടേതാണെ” ന്നാണ് അയാൾ ഭരണഘടനയെ പരിഹസിച്ച് പ്രസ്താവന നടത്തിയത്.
മൗലാന അബു താലിബ് റഹ്മാനിയ്‌ക്ക് പുറമെ സയ്യിദ് തൻവീർ ഹാഷ്മിയും സമാനമായ പ്രസ്താവനകൾ നടത്തി. ‘റോഡ് നമ്മുടേതാണ്’ എന്ന് പറയുന്നത് പാർലമെൻ്റിൽ ശബ്ദമുയർത്താൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ തെരുവിൽ ശബ്ദമുയർത്തുമെന്നാണ്”.
പിന്നീട് സംഘടനയുടെ വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞു,
മൗലവി മൗലാന അബു താലിബ് റഹ്മാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാണ്ഡ്യ അഡീഷണൽ എസ്പിക്ക് ബിജെപി പരാതി നൽകി.
മൗലാന അബു താലിബ് റഹ്മാനിക്കെതിരെ കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് ട്വിറ്ററിൽ പ്രതികരിച്ചു. ‘പാർലമെൻ്റ് നിങ്ങളുടേതാണെങ്കിൽ തെരുവുകൾ ഞങ്ങളുടേതാണ്’ എന്ന മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ മൗലാന അബു താലിബ് റഹ്മാനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡിസിഎം ഡികെ ശിവകുമാറും എപ്പോഴാണ് എഫ്ഐആർ ഫയൽ ചെയ്യുകയെന്ന് ആർ അശോക് ചോദിച്ചു.
വഖ്ഫ് പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കർണാടക സർക്കാർ കേസെടുത്തിരുന്നു.















