ആലപ്പുഴ: എയർഹോസ്റ്റസിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വഞ്ചിച്ചെന്നാരോപിച്ച് പ്രവാസി വ്യവസായിക്കെതിരേ കേസ്. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് പുത്തന്‍പറമ്പില്‍ ജാരിസ് മേത്തര്‍ (45) ക്കെതിരേയാണു കേസെടുത്തത്. കാസര്‍കോട് സ്വദേശിനിയായ എയര്‍ഹോസ്റ്റസാണ് പരാതിക്കാരി.
എയര്‍ ഹോസ്റ്റസായ യുവതിയ്‌ക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചശേഷം വഞ്ചിച്ചു എന്നാണ് ആരോപണം. വിമാനയാത്രയ്‌ക്കിടെ എയര്‍ ഹോസ്റ്റസുമായി പരിചയപ്പെട്ട ജാരിസ് മേത്തര്‍ പിന്നീട് ഇവരുമായി പ്രണയത്തിലായി. വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ജാരിസ് മേത്തർ വിവാഹിതനാണ്.
ജോലിയുമായി ബന്ധപ്പെട്ട് കാലടിയില്‍ താമസിക്കുന്ന യുവതി ജാരിസിനെതിരേ കാലടി പോലീസിലും പിന്നീട് മണ്ണഞ്ചേരി പോലീസിനും പരാതി നല്‍കുകയായിരുന്നു. വിഷയത്തില്‍ തന്റെ കക്ഷിയുടെ നിലപാട് കോടതിയില്‍ അറിയിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.