‘മാജിക്കല്‍ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല് പാലക്കാട്ടും . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്.
തണുത്ത വെള്ളത്തിൽ അരിയിട്ട് വച്ചാൽ മാത്രം മതി .അടുപ്പും തീയുമൊന്നും ആവശ്യമില്ല .അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റു മതി.പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്.പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണിത്.
പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്.അസമില്‍നിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്.വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങള്‍ക്കുശേഷമാണ് നട്ടത്. നടുന്നതിനു മുന്‍പ്, ഉഴുത മണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു.മൂന്നടിവരെ ഉയരത്തില്‍ ഇത് വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റില്‍നിന്ന് 170 കിലോ നെല്ല് കിട്ടി.ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂര്‍ത്തിയായി.