സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അവസരം. 1,785 അപ്രൻ്റീസ് ഒഴിവ്. ഡിസംബർ 27 വരെ അപേക്ഷിക്കാം.
ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് (ഡീസൽ), മെഷനിസ്റ്റ്, പെയിൻ്റർ (ജനറൽ), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്,ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിൻ്റർ, ക്രെയ്ൻ ഓപ്പറേറ്റർ, വയർമാൻ, വൈൻഡർ (ആമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിൻ്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. 15-നും 24 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടിക വർഗക്കാർക്കും വനിതകൾക്കും ഇളവുണ്ടാകും.
50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസിയിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുപ്പ്. 100 രൂപയാണ് ഫീസ്. പട്ടികവിഭാഗം, ദിവ്യാംഗർ, സ്ത്രീകൾ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കാൻ iroams.com/RRCSER24/applicationIndex സന്ദർശിക്കുക. വിജ്ഞാപനത്തിനായി www.rrcser.co.in















