ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 140 അസിസ്റ്റൻ്റ് കമാൻഡൻ്റ് (ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലായി പുരുഷന്മാർക്കാണ് അവസരം. ഈ മാസം 24 വരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.
21-നും 25-നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 300 രൂപയാണ് ഫീസ്. പട്ടികവിഭാഗക്കാർക്ക് ഫീസ് ഇളവും പ്രായപരിധിയിലും ഇളവുണ്ടാകും. വിവിധ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മറ്റ് വിവരങ്ങൾക്കായി joinindiancoastguard.cdac.in സന്ദർശിക്കാം.