ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യയുടെ നടക്കുന്ന ഭീകരത വെളുപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബംഗ്ലാദേശിലെ ഹൈന്ദവ ജനതയുടെ അവസ്ഥ വിവരിക്കുന്നത്.
” കഴിഞ്ഞ ദിവസം ഞാൻ അമേരിക്കയിൽ നിന്നും വന്ന വിമാനത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള സന്ദീപ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ധാക്ക സ്വദേശിയായ അദ്ദേഹം നാല് വർഷമായി കാലിഫോർണിയയിലാണ് ജോലി ചെയ്യുന്നത്. 16 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങൾ സുഹൃത്തുക്കളായി. ഹോങ്കോങ്ങിൽ നിന്നും ധാക്ക ഫ്ലൈറ്റിലാണ് സന്ദീപിന്റെ യാത്ര. എമർജിസി യാത്രയ്‌ക്ക് പിന്നിലെ കാരണം ശരിക്കും നടക്കുന്നതായിരുന്നു.
ധാക്കയിൽ നിന്ന് 60 കിമി ദൂരെയുള്ള ഗ്രാമത്തിലാണ് സന്ദീപിന്റെ കുടുംബം താമസിക്കുന്നത്. കുടുംബത്തിന് പരമ്പരാഗതമായി അവിടെ സ്ഥലമുണ്ട്. ഏഴ് വർഷം മുമ്പ് രണ്ടരേക്കറോളം സ്ഥലം സന്ദീപിന് എഴുതി കൊടുത്തു. ഇതിൽ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകനുമാണ് താമസിക്കുന്നത്. നാലഞ്ച് ദിവസമായി അമ്മയേയും ഭാര്യയേയും മേജോറിറ്റി ഗ്രൂപ്പ് ( ഇസ്ലാമിസ്റ്റുകൾ) തടവിൽ വെച്ചിരിക്കുകയാണ്. ആ സ്ഥലം അവരുടെ പേരിൽ എഴുതി കൊടുക്കണമെന്നാണ് ഡിമാന്റ്. അതിനാണ് ഈ പെട്ടെന്നുള്ള യാത്ര. ഭാര്യയേയും അമ്മയേയും മോചിപ്പിച്ച് എവിടെയെങ്കിലും പോയി ജീവിക്കണം. പക്ഷെ എങ്ങോട്ട് പോകുമെന്ന് ഒരു പിടിയില്ലെന്നും ചെറുപ്പക്കാരൻ പറഞ്ഞു.
സന്ദീപിന്റെ വാക്കുകളിൽ നിന്ന് മാത്രം മനസ്സിലാകും എത്രമാത്രം ഭീകരതയാണ് അവിടെ നടക്കുന്നത്. നാട്ടിൽ എത്തിയതിന് ശേഷം ഫോണിലൂടെയും വാട്സ്അപ്പിലൂടെയും സന്ദീപിനെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. ഭാര്യയുടെയും അമ്മയുടെയും ഫോൺ ഭീകരവാദികൾ പിടിച്ചുവെച്ചുവെന്ന് സന്ദീപ് പറഞ്ഞിരുന്നു. അവന്റെ ഫോണും അവർ പിടിച്ച് വച്ചു കാണും. ഇത് സന്ദീപിന്റെ മാത്രം അവസ്ഥയല്ല. അവിടത്തെ ഹിന്ദു കമ്യൂണിറ്റി മുഴുവൻ ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ പൊലീസിന് യാതൊരു റോളും ഇല്ല. മതഭീകരവാദികളാണ് എല്ലാം ഹാൻഡിൽ ചെയ്യുന്നതെന്ന് മാദ്ധ്യമ പ്രവർത്തകർ സഹപ്രവർത്തരായ തന്നെ പറയുന്നുണ്ട്. സത്യം പുറം ലോകം അറിയാതിരിക്കാൻ വാർത്തകൾ സെൻസർ ചെയ്താണ് പുറത്ത് വിടുന്നത്,”- മാത്യു സാമുവൽ പറഞ്ഞു.