കൊച്ചി : കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികൾക്ക് മേൽക്കൈയുള്ള മറ്റു സ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി അഡ്വ: ജയശങ്കർ.
ബംഗ്ലാദേശിൽ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന ഹിന്ദു വേട്ടയെക്കുറിച്ച് സ്വകാര്യ ചാനലിൽ അഭിപ്രയം പറയുകയായിരുന്നു അദ്ദേഹം. മുസ്‌ളീം തീവ്രവാദികൾ ബംഗ്ലാദേശിൽ നടത്തുന്ന ഹിന്ദു വേട്ടയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
” ജമാ അത്തെ ഇസ്ലാമി ബംഗ്ളാദേശ് മന്ത്രിസഭയിൽ ചേരാൻ വിസമ്മതിച്ചു. അവർക്കു മന്ത്രിസ്ഥാനം വേണ്ട , അവർക്ക് ഗുണ്ടായിസം നടത്താനുള്ള സ്വാതന്ത്ര്യം മാത്രം മതി. എന്നിട്ടു നോബൽ സമ്മാന ജേതാവായ ഒരു കൊജ്ഞാണനെ , ഒരു കിഴങ്ങനെ അവിടെ പിടിച്ച് ഇടക്കാല ഭരണാധികാരിയാക്കി.മൂന്നു മാസത്തിൽ തെരെഞ്ഞെടുപ്പ് നടത്തും എന്നാണ് പറഞ്ഞത്. മൂന്നു കൊല്ലത്തിൽ നടക്കില്ല. കാരണം ഇവരുടെ ഗുണ്ടായിസം തുടരണം , അവസാനത്തെ അവാമി ലീഗുകാരനെയും തല്ലിക്കൊല്ലണം, അവസാനത്തെ ഹിന്ദു വരെ ജീവനും കൊണ്ട് ഇന്ത്യയിലേക്ക് പോണം . അതാണവരുടെ ഉദ്ദേശം”. അഡ്വ ജയശങ്കർ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നില്കുന്നത് തങ്ങളാണെന്നുള്ള ജമാ അത്തെ ഇസ്ലാമിയുടെ വാദത്തെയും ജയശങ്കർ പൊളിച്ചടുക്കി.
“കാവൽ നില്കുന്നത് എങ്ങിനെയാണ്.? ഇവർ ആദ്യം വന്നു കാവൽ നിൽക്കും എന്നിട്ട് അവർ തന്നെ അതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും , അത് പോസ്റ്റ് ചെയ്ത ശേഷം ഇവർ തന്നെ അത് തല്ലിപ്പൊളിക്കും , ഇതാണ് അവരുടെ പരിപാടി. ഇതാണ് ജമാ അത്തെ ഇസ്ലാമിക്കാർ പാകിസ്താനിലും കാശ്മീരിലും ചെയ്തത്. അത് തന്നെയാണ് അവർ ബംഗ്ലാദേശിലും ചെയ്യുന്നത്”. അഡ്വ ജയശങ്കർ പറഞ്ഞു .
“ഇൻഡ്യാ വിരുദ്ധ വികാരം ശക്തിപ്പെടുത്താൻ വേണ്ടി ഇവർ ചെയ്തഒരു വിക്രിയ കൂടി നമ്മൾ കഴിഞ്ഞ ദിവസം കണ്ടു. ധാക്ക യൂണിവേഴ്സിറ്റിയിൽ അവിടെയുളള പ്രധാനപ്പെട്ട സർവ്വകലാശാലകളിൽ ഒക്കെ ഇന്ത്യയുടെ ദേശീയ പതാകനിലത്ത് പതിച്ചിരിക്കുകയാണ്. അതിൽ ചവിട്ടി വേണം വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പ്രവേശിക്കാൻ. ഇന്ത്യയുടെ ദേശീയ പതാകയിൽ ചവിട്ടിക്കഴിഞ്ഞാൽ ഇവർക്ക് വലിയ രോമാഞ്ചം ഉണ്ടാകും. ഇത് തന്നെ സംഭവിക്കും കേരളത്തിലും. അധികം വൈകാതെ കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികൾക്ക് മേൽക്കൈയുള്ള മറ്റു സ്ഥാപനങ്ങളിലും ഇന്ത്യയുടെ ദേശീയ പതാക നിലത്തിട്ട് അതിൽ ചവിട്ടി വിദ്യാർഥികൾ അകത്തു പ്രവേശിക്കുന്ന ദൃശ്യം കാണാനായിട്ട് അധികം ദിവസം കാത്തിരിക്കേണ്ടി വരില്ല”.
അഡ്വ ജയശങ്കർ മുന്നറിയിപ്പ് നൽകി
തന്റെ നിരീക്ഷണങ്ങളിൽ ഉടനീളം ജമാ അത്തെ ഇസ്‌ലാമി കേരള ഘടകത്തിനെയും അതിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെയും അഡ്വ ജയശങ്കർ കടുത്ത ഭാഷയിൽ വിമർശിച്ചു.















