ഗോപിസുന്ദറുമായുള്ള ചിത്രം പങ്കുവച്ച് ഗായികയും ഇന്‍സ്റ്റ താരവുമായ പ്രിയ നായര്‍. ഒരുമിച്ച് കൂടുതല്‍ സന്തോഷത്തില്‍ എന്ന കാപ്ഷനോടെയാണ് ചിത്രം പ്രിയനായര്‍ പങ്കിട്ടത്. കമന്‍റ് ബോക്സ് പ്രിയ ഓഫാക്കിയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്
‘സ്നേഹമെന്തെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാളുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍’ എന്ന കാപ്ഷനോടെ കഴിഞ്ഞ വര്‍ഷം ഡിസംബറിലും പ്രിയ ഗോപിയുമൊത്തുള്ള ചിത്രം പങ്കിട്ടിരുന്നു. ഇതോടെയാണ് പ്രിയയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഗോപി സുന്ദറിന് പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പെൺ സുഹൃത്തുക്കൾക്ക് ഒപ്പം പങ്കുവയ്‌ക്കുന്ന ഫോട്ടോകളാണ് വിമർശനങ്ങള്‍ക്കും ട്രോളുകൾക്കും കാരണമാകുന്നത്. ഇവയ്‌ക്ക് ചിലപ്പോൾ മറുപടിയും ഗോപി സുന്ദർ നൽകാറുണ്ട്.















