യൂനുസിന്റെ സമാധാന നൊബേൽ തിരിച്ചെടുപ്പിക്കാൻ ഭാരതം ഇടപെടണം; വളരുന്ന ഭാരതത്തിന് ചുറ്റുമുളളവരെ ആയുധം കൊടുത്ത് ശക്തമാക്കാനുള്ള ശ്രമം; ജെ. നന്ദകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂനുസിന്റെ സമാധാന നൊബേൽ തിരിച്ചെടുപ്പിക്കാൻ ഭാരതം ഇടപെടണം; വളരുന്ന ഭാരതത്തിന് ചുറ്റുമുളളവരെ ആയുധം കൊടുത്ത് ശക്തമാക്കാനുള്ള ശ്രമം; ജെ. നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ; ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന് നൽകിയ സമാധാന നൊബേൽ നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചെടുപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിൽ ചൈനയ്‌ക്കും അമേരിക്കയ്‌ക്കും താൽപര്യങ്ങളുണ്ട്. വളരുന്ന ഭാരതത്തിന് ചുറ്റുമുള്ള രാജ്യങ്ങളെ ആയുധം കൊടുത്ത് ശക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജെ നന്ദകുമാർ പറഞ്ഞു. ബംഗ്ലാദേശിൽ നടക്കുന്ന കൊടിയ ന്യൂനപക്ഷ വേട്ട മറച്ച് പിടിക്കാനാണ് ഇവിടത്തെ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ പോലും ബംഗ്ലാദേശ് വിഷയം ചർച്ചയാകുന്നു. എന്നാൽ ഇവിടെ കള്ളറിപ്പോർട്ടുകൾ ഉയർത്തി ബംഗ്ലാദേശിൽ നടക്കുന്ന കൊടിയ ന്യൂനപക്ഷവേട്ട മറച്ച് പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചെയ്തിട്ടില്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ക്രൂരതയാണ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിടുന്നത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം അവിടെ നടന്ന രാഷ്‌ട്രീയമാറ്റത്തെ തുടർന്നല്ല. അതിനുളള ഒരുക്കങ്ങൾ കുറച്ചുനാളായി അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി നടത്തിയ പ്രക്ഷോഭം ഒരു മുഖംമൂടിയായിരുന്നു. അവിടുത്തെ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ബംഗ്ലാദേശിനെ മതരാഷ്‌ട്രമാക്കി മാറ്റുകയെന്നതായിരുന്നു അതിന്റെ പ്രധാന ഉദ്ദേശ്യമെന്നും ജെ നന്ദകുമാർ പറഞ്ഞു.

ഒന്നായി നിന്നാൽ മാത്രമേ നാം കരുത്തരാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. വസ്തുത പറയാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം ചടങ്ങിലെ മുഖ്യ സാന്നിധ്യമായി. അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഐക്യദാർഡ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

Tags: ആർഎസ്എസ്ജെ നന്ദകുമാർJ Nandhakumarഅഡ്വ. കെ.കെ ബാലറാംഉത്തരകേരള പ്രാന്ത സംഘചാലക്പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻബംഗ്ലാദേശ് ഹിന്ദുവേട്ട
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies