സൂക്ഷ്മദർശിനി എന്ന സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂസ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് മുതൽ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചാവിഷയമാണ് നടി നസ്രിയ. ഓംശാന്തി ഓശാനയിലെ പൂജ, ബംഗ്ലൂർ ഡേയ്സിലെ ദിവ്യ, കൂടെയിലെ ജെന്നി തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച നസ്രിയ ‘സൂക്ഷ്മദർശിനി’യിൽ പ്രിയദർശിനിയായി എത്തിയപ്പോഴും ആരാധകർ നെഞ്ചിലേറ്റി.
നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വേറിട്ട കഥാപാത്രവുമായി നസ്രിയയുടെ പുതിയ ചിത്രം റിലീസ് ചെയ്തതോടെ താരത്തിന്റെ ഇൻസ്റ്റഗ്രാം പേജും സജീവമായിരുന്നു. ഇപ്പോൾ നസ്രിയ പങ്കുവച്ച ഏറ്റവും ഒടുവിലത്തെ പോസ്റ്റാണ് ഇൻസ്റ്റയിൽ വൈറലാകുന്നത്. അതീവ സുന്ദരിയായി ബോൾഡ് ലുക്കിൽ ഇരിക്കുന്ന നസ്രിയയേക്കാൾ പോസ്റ്റിൽ ശ്രദ്ധേയമായത് കമന്റ് സെക്ഷൻ ആയിരുന്നു.
പൊതുവെ നസ്രിയയെ വാനോളം പുകഴ്‌ത്താറുള്ള ആരാധകർ ഇത്തവണ ചെറുതായൊന്ന് ചേരിതിരിഞ്ഞു. ബോൾഡ് ലുക്കിലുള്ള ചിത്രം അത്ര ഇഷ്ടപ്പെട്ടില്ലെന്ന കാര്യം ഒരു വിഭാഗമാളുകൾ വെട്ടിത്തുറന്ന് പറയുകയായിരുന്നു. ചില പ്രത്യേക കമന്റുകൾ ഇങ്ങനെ..
ഈ മാറ്റം ഇഷ്ടപ്പെട്ടില്ല, എന്നാലും പഴയ നസ്രിയയെ ഇഷ്ടപ്പെടുന്നു
എന്റെ നസ്രിയ ഇങ്ങനെയല്ല,
ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി
നിങ്ങളുടെ ഒരു ഫാൻ എന്ന നിലയിലും സഹോദരനെന്ന നിലയിലും പറയുകയാണ്, ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല, പഴയതാണ് നല്ലത്
ഞാൻ കരുതി പേജ് മാറി പോയെന്ന്, അല്ല ഇത് നസ്രിയ തന്നെ.!!!
ഛീ.. എന്ത് ഡ്രസ്സായിത്..
നസ്രിയയിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല
പഴയ ലുക്ക് ആണ് ഭംഗി, എക്സ്പോസിംഗ് ലുക്ക് പോര!
എന്നിങ്ങനെ പോകുന്നു കമന്റുകൾ..
View this post on Instagram
മോഡേൺ വസ്ത്രം ധരിച്ച് നസ്രിയ എത്തിയതാണ് ഒരു വിഭാഗത്തെ വിഷമിപ്പിച്ചത്. എന്തായാലും പോസ്റ്റ് ചെയ്ത് ഏഴ് മണിക്കൂറിനകം മൂന്നരലക്ഷം ലൈക്കുകൾ വാരിക്കൂട്ടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.















