ഐസില്ലാത്ത ആർട്ടിക്!! 2027-ഓടെ അത് സംഭവിക്കും, ഉത്തരധ്രുവത്തിൽ മഞ്ഞില്ലാ കാലം അടുത്തെന്ന് ​ഗവേഷകർ; ലോകം ആശങ്കയിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐസില്ലാത്ത ആർട്ടിക്!! 2027-ഓടെ അത് സംഭവിക്കും, ഉത്തരധ്രുവത്തിൽ മഞ്ഞില്ലാ കാലം അടുത്തെന്ന് ​ഗവേഷകർ; ലോകം ആശങ്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 10:04 am IST
FacebookTwitterWhatsAppTelegram

ഐസില്ലാത്ത ആർട്ടിക് വിദൂരമല്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഇതേ രീതിയിൽ പോയാൽ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിക് സമുദ്രത്തിൽ ആ​ദ്യ ഐസില്ലാദിനം സംഭവിക്കുമെന്നാണ് ​ഗവേഷകരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യാപ്തിയിലേക്കാണ് പുതിയ അനുമാനം വിരൽചൂണ്ടുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് 2027-ൽ ആർട്ടിക് മഞ്ഞുപാളികൾ ഇല്ലാതാകുമെന്ന ​ഗവേഷണമുള്ളത്.

ആർട്ടിക് സമുദ്രം ചരിത്രലാദ്യമായി മഞ്ഞുപാളികളില്ലാത്ത ദിനത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. യു.എസിലെ കൊളറാഡോ ബൗൾഡർ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥൻബെർഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാഗവേഷകരാണ് പഠനത്തിന് പിന്നിൽ.

ഓരോ ദശാബ്ദത്തിലും 12 ശതമാനത്തിൽ കൂടുതൽ മഞ്ഞുപാളികൾ ഉരുകുന്നുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. ഇത് ക്രമേണ ആർട്ടിക്കിലെ എല്ലാ ഐസും ഉരുകുന്ന ഒരു ദിവസത്തിലേക്ക് എത്തിക്കും. ഇത് 2027-ലാകുമെന്നാണ് പറയുന്നത്. നേരത്തെ ഒൻപത് മുതൽ 20 വർഷങ്ങൾക്ക് ശേഷവുമാകും സംഭവിക്കുക എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാലാവസ്ഥ വ്യതിയാനം പാരമ്യത്തിലെത്തിയതിനാൽ ഇത് വളരെ പെട്ടെന്നാകും. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്ററോ അതിൽ താഴെയേ ഉള്ള ഹിമപ്രദേശത്താകും ഇത് സംഭവിക്കുക. മഞ്ഞുരുകുന്നതിന്റെ വേ​ഗത 12 ശതമാനമായി വർദ്ധിച്ചു.

 

 

ആർട്ടിക്കിലെ മഞ്ഞിരുകിയാൽ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരും. സമുദ്രനിരപ്പിൽ നിന്ന് വളരെ കുറച്ച് മാത്രം ഉയരത്തിൽ നിൽക്കുന്ന ന​ഗരങ്ങളെല്ലാം കടലെടുക്കുമെന്ന് സാരം. ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും ഇത് സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സമുദ്രത്തിലല്ലാതെ ആർട്ടിക് മേഖലയിൽ ഐസ് ഉരുകുന്നത് ​ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുകയെന്ന് ​ഗവേഷകർ പറയുന്നു. ചരിത്രാതീത കാലത്തെ സൂക്ഷ്മ ജീവികൾ ഉൾപ്പടെ ഈ മഞ്ഞുപാളിയിലുണ്ട്. മഞ്ഞുരുകിയാൽ ഇവ പുറത്തെത്തിയേക്കാം.

Tags: ArcticCould WitnessStudy Reveals
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies