സൂററ്റ് : ജയിൽ തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ മൊബൈൽ ഫോൺ . ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലാ ജയിലിൽ കഴിയുന്ന രവി ബരയ്യ (33)യാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത് .
പോക്‌സോ കേസിൽ അറസ്റ്റിലായി ഒക്ടോബർ 19 നാണ് രവി ബരയ്യ ജില്ലാ ജയിലിൽ എത്തിയത്. അടുത്തിടെ രവിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ നിന്ന് മൊബൈൽ ഫോണിന്റെ ചാർജർ ലഭിച്ചിരുന്നു.എന്നാൽ എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. അതിനിടെയാണ് രവി ബരയ്യയ്‌ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത് .
സംശയം തോന്നിയതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി . അവിടെ എക്സ്-റേ എടുത്തപ്പോഴാണ് മലദ്വാരത്തിൽ മൊബൈൽ ഉണ്ടെന്ന് കണ്ടെത്തിയത് . തുടർന്ന് ഡോക്ടർമാർ വളരെ പണിപ്പെട്ട് മൊബൈൽ പുറത്തെടുത്തു .















