ധാക്ക: ബംഗ്ലാദേശ് ഭരണഘടനയിൽ നിന്ന് മതേതരത്വം ഉടൻ ഒഴിവാക്കും. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കി തീവ്ര ഇസ്ലാമിക സംഘടനയായ ജമാ അത്തെ ഇസ്ളാമി. ഇതിന്റെ മുന്നോടിയായാണ് ബംഗ്ലാദേശ് കറൻസിയിൽ നിന്ന് രാഷ്‌ട്രപിതാവ് ഷേയ്‌ക്ക് മുജിബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കിയത്.
നിലവിലെ ഭരണഘടനയിൽ ബംഗ്ലാദേശ് മതേതര രാജ്യമാണ്. രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്ലാമാണെങ്കിലും ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും ഭരണഘടന വിഭാവനം ചെയ്തിരുന്നു. ബംഗ്ലാദേശ് ഭരണഘടനയിൽ ഷേയ്‌ക്ക് മുജിബുർ റഹ്മാൻ രാഷ്‌ട്രപിതാവാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമായി അതും നീക്കും ചെയ്യും.
രണ്ടാഴ്ച മുമ്പാണ് ഭരണഘടനയിൽ നിന്ന് മതേതരത്വം നീക്കം ചെയ്യനുള്ള നടപടികൾ യൂനുസ് ഭരണകൂടം തുടങ്ങിയത്. ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യണമെന്ന വാദം അറ്റോർണി ജനറൽ മുഹമ്മദ് അസമാൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. കൂടാതെ ബംഗബന്ധു എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശിന്റെ സ്ഥാപക നേതാവിനെ രാഷ്‌ട്രപിതാവായി കാണേണ്ടതില്ലെന്നും അസ്മാൻ പറഞ്ഞിരുന്നു.















