ബഹ്റിൻ: മനാമ ഡയലോഗിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയങ്കർ ബഹ്‌റിനിൽ. മനാമയിലെത്തിയ അദ്ദേഹത്തെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ഇന്നലെ വൈകിട്ടാണ് എസ് ജയശങ്കർ ബഹ്‌റിനിലെത്തിയത്. രണ്ട് ദിവസം വിദേശകാര്യമന്ത്രി ബഹ്‌റിനിൽ ചെലവഴിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തന്റെ സുഹൃത്തായ ബഹ്‌റിൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയെ കണ്ടതിൽ സന്തോഷമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. മനാമ ഡയലോഗിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ്. ഈ മന്ത്രിതല യോഗം ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢപ്പെടുത്തുമെന്നും എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
Delighted to arrive in Manama this evening. Great to see my brother FM Dr Abdullatif bin Rashid Al Zayani.
Look forward to participating in the Manama Dialogue tomorrow. Confident that our High Joint Commission will be very productive.
🇮🇳 🇧🇭 pic.twitter.com/KKqvVs6L1F
— Dr. S. Jaishankar (@DrSJaishankar) December 7, 2024
ഇന്ത്യ- ബഹ്‌റിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യും. രാഷ്‌ട്രീയം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ചർച്ചകൾ നടത്തും. ഇന്ന് നടക്കുന്ന മനാമ ഡയലോഗിന്റെ 20-ാമത് എഡിഷനിലും വിദേശകാര്യമന്ത്രി പങ്കെടുക്കും.
”പ്രാദേശിക സമൃദ്ധിയും സുരക്ഷയും രൂപപ്പെടുത്തുന്നതിൽ മിഡിൽ ഈസ്റ്റ് നേതൃത്വം” എന്നതാണ് ഈ വർഷത്തെ മനാമ ഡയലോഗിന്റെ പ്രമേയം. ഇന്ത്യ- ബഹ്റിൻ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ തഴച്ചു വളരുകയാണെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ കാര്യമായ സഹകരണമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.