കൊച്ചി: ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അടുത്ത അദ്ധ്യക്ഷനാകും. മലേക്കുരിശ് ദയറായിൽ യാക്കോബായ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. സ്ഥാനാരോഹണ തിയതി സംബന്ധിച്ച് പിന്നീട് പ്രഖ്യാപനം ഉണ്ടാകും. നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയാണ് ജോസഫ് ഗ്രിഗോറിയോസ്.
അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്‌ക്കുശേഷം സഭയെ മുന്നോട്ടു നയിക്കാൻ ജോസഫ് മാർ ഗ്രിഗോറിയസിനെ കത്തോലിക്കാ ബാവയാക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പോലീത്തയായി 94ൽ ചുമതലയേറ്റ ശേഷം 2019 മുതൽ സഭയുടെ മെത്രാപ്പോലീത്തൻ ആണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. വെല്ലുവിളികൾ നിറഞ്ഞ കാലത്താണ് സഭയുടെ ചുമതല ഏറ്റെടുക്കാൻ ജോസഫ് മാർ ഗ്രിഗോറിയോസ് എത്തുന്നതെന്ന് പാത്രിയാർക്കിസ് ബാവ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, പുത്തൻകുരിശ് സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയർക്കീസ് ബാവ മറ്റന്നാൾ മടങ്ങും. സിറിയയിൽ സംഘർഷം തുടരുന്നതാണ് പെട്ടെന്നുള്ള മടക്കത്തിന് കാരണം. 10 ദിവസത്തെ സന്ദർശനത്തിനാണ് പാത്രിയർക്കീസ് ബാവ കൊച്ചിയിലെത്തിയത്.















