ന്യൂഡൽഹി : യൂണിഫോം സിവിൽ കോഡ് രാജ്യത്ത് തീർച്ചയായും നടപ്പാക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് . വിശ്വഹിന്ദു പരിഷത്ത് ഏകീകൃത സിവിൽ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭൂരിപക്ഷത്തിന്റെ ക്ഷേമത്തിനും സന്തോഷത്തിനും എന്ത് പ്രയോജനം ലഭിക്കുന്നുവോ അത് മാത്രമേ സ്വീകരിക്കാനാകൂ. യുസിസി വിഎച്ച്പി അല്ലെങ്കിൽ ആർഎസ്എസ് അല്ലെങ്കിൽ ഹിന്ദുക്കൾ ആവശ്യപ്പെടുന്ന ഒന്നല്ല . രാജ്യത്തെ പരമോന്നത കോടതിയും ഇതിനെക്കുറിച്ച് സംസാരിക്കുന്നു.ഈ രാജ്യം തീർച്ചയായും ഒരൊറ്റ നിയമം കൊണ്ടുവരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ഹിന്ദുമതത്തിനുള്ളിൽ തൊട്ടുകൂടായ്മ, സതി, ജൗഹർ തുടങ്ങിയ ആചാരങ്ങൾ നിർത്തലാക്കി എന്നിട്ടും മുസ്ലീം സമുദായം ഇപ്പോഴും ഒന്നിലധികം ഭാര്യമാരുള്ള കാര്യം ആചാരമായി കൊണ്ടു പോകുകയാണ്. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളിൽ നിന്ന് മുക്തി നേടി . ഒരു മതത്തിന്റെ തെറ്റുകൾ അംഗീകരിക്കുന്നതിലും കാലത്തിനനുസരിച്ച് തിരുത്തുന്നതിലും തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിലും ദേവതയായി കണക്കാക്കുന്ന ഒരു സ്ത്രീയെ നിങ്ങൾക്ക് അനാദരിക്കാൻ കഴിയില്ല. നിങ്ങൾക്ക് നാല് ഭാര്യമാരുണ്ട്, ഹലാല ചെയ്യാനോ മുത്തലാഖ് ചെയ്യാനോ അവകാശമുണ്ട് എന്നൊന്നും പറയാനും കഴിയില്ല.
ഞങ്ങൾ (ഹിന്ദുവിശ്വാസികൾ ) നമ്മുടെ കുട്ടികളെ ജനനം മുതൽ സഹിഷ്ണുതയും ദയയും പഠിപ്പിക്കുന്നു. മൃഗങ്ങളെയും പ്രകൃതിയെയും സ്നേഹിക്കാൻ ഞങ്ങൾ അവരെ പഠിപ്പിക്കുന്നു. നിങ്ങൾ മൃഗങ്ങളെ അവരുടെ മുന്നിൽ വെച്ച് അറുക്കുമ്പോൾ നിങ്ങളുടെ കുട്ടി സഹിഷ്ണുതയും ദയയും എങ്ങനെ പഠിക്കും.ഒരു ഹിന്ദു എന്ന നിലയിൽ തന്റെ മതത്തെ താൻ ബഹുമാനിക്കുന്നുവെന്നും യാദവ് പറഞ്ഞു.
നിങ്ങൾ ഗംഗയിൽ സ്നാനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… എന്നാൽ നിങ്ങൾ രാജ്യത്തിന്റെ സംസ്കാരത്തെയും ദൈവങ്ങളെയും മഹത്തായ നേതാക്കളെയും അനാദരിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു – എന്നും അദ്ദേഹം പറഞ്ഞു.















