ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയയെ കടന്നാക്രമിച്ച് ബിജെപി. സോണിയയ്‌ക്ക് ജോർജ് സൊറോസ് ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. കശ്മീരിനെ സ്വതന്ത്ര രാഷ്‌ട്രമാക്കണമെന്ന് നിരന്തരം പറയുന്ന വ്യക്തിയാണ് ജോർജ് സൊറോസസ്. സോണിയയുടെ ഈ ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശശക്തികളുടെ ഇടപെടൽ തെളിയിക്കുന്നതാണെന്നും എംപി നിഷികാന്ത് ദുബെ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞു.
” മാദ്ധ്യമ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടും (ഒസിആർപി) ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചു. ജോർജ് സൊറോസുമായുള്ള സോണിയയുടെയും കോൺഗ്രസ് നേതാക്കളുടെയും ബന്ധം സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കും.”- നിഷികാന്ത് ദുബെ പറഞ്ഞു.
രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ സോണിയയുടെ അദ്ധ്യക്ഷ സ്ഥാനം ജോർജ് സൊറോസ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഓരോ സംഘടനകളിലും വിദേശ ഫണ്ടിംഗ് സ്വാധീനം കാണിക്കുന്നതാണ് ഇതെന്നും ജോർജ് സൊറോസിനെ പോലെ കശ്മീരിനെ സ്വതന്ത്ര രാഷ്ടമാക്കണമെന്ന് ചിന്തിക്കുന്നവരാണ് കോൺഗ്രസിലുള്ളതെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.















