ലക്നൗ : വീടിന്റെ ടോയ്‌ലറ്റ് പൈപ്പിൽ ആറ് മാസം പ്രായമുള്ള ഭ്രൂണം കുടുങ്ങിയതായി റിപ്പോർട്ട്. വീടിന്റെ ഉടമ ദേവ എന്ന ദേവേന്ദ്രയാണ് പൈപ്പ് പൊട്ടിച്ച് ഭ്രൂണം പുറത്തെടുത്തത്. വിവരമറിഞ്ഞ് ഇന്ദിരാപുരം പോലീസ് സ്ഥലത്തെത്തി സ്ഥലമുടമയെ ചോദ്യം ചെയ്തപ്പോൾ രാവിലെ ശുചിമുറിയിൽ വെള്ളം കെട്ടി നിന്നതായും പൈപ്പ് മുറിച്ചപ്പോൾ പൈപ്പിൽ ഭ്രൂണം കുടുങ്ങി നിൽക്കുന്നത് കണ്ടതായും ദേവ പറഞ്ഞു. തന്റെ വീട്ടിൽ 9 വാടകക്കാർ താമസിക്കുന്നുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഭ്രൂണത്തിന്റെ ഡി എൻ എ പരിശോധന നടത്തുമെന്ന് ഇന്ദിരാപുരം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണര് സ്വതന്ത്ര കുമാര് സിംഗ് പറഞ്ഞു.സംഭവം നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















