ന്യൂഡൽഹി: ഉയർന്ന വേഗതയും കുറഞ്ഞ ഭാരവും ഉള്ള കാമികാസെ ഡ്രോൺ വികസിപ്പിച്ചിച്ച് ഇന്ത്യൻ സൈന്യം. ‘ഖാർഗ’ എന്ന പേരിട്ടിരിക്കുന്ന ആത്മഹത്യ ഡ്രോണിന് സെക്കൻഡിൽ 40 മീറ്ററാണ് വേഗത.
ഖാർഗ ഡ്രോണിന് 2.8 മീറ്റർ നീളവും 3.5 മീറ്റർ നീളമുള്ള ചിറകും 120 കിലോ ഭാരവുമുണ്ട്. എൻഎഎൽ വികസിപ്പിച്ച എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെയാണ് വേഗത. ഒമ്പത് മണിക്കൂർ വരെ ടാർഗെറ്റ് ഏരിയകളിൽ അലഞ്ഞുനടക്കാനും കഴിയും. 30-40 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ‘ഖാർഗ’യ്‌ക്ക് ശേഷിയുണ്ട്. മനുഷ്യന്റെ കമാൻഡ് അനുസരിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇന്ത്യൻ NAViC സിസ്റ്റം ഉപയോഗിച്ച് ജിപിഎസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഇവയ്‌ക്ക് പ്രവർത്തിക്കാനാകും. സ്പെക്ട്രം ജാമർ അടക്കം ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെറും 30,000 രൂപയാണ് ഒരു ഡ്രോണിന്റെ ആകെ ചെലവ്.
റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നതിനായി അമേരിക്ക നൽകുന്ന ആയുധങ്ങളുടെ ഭാഗമാണ് കാമികാസെ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ആളില്ലാ വിമാനങ്ങൾ. 2019 ൽ സൗദിയിലെ എണ്ണ ശാലകൾ തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
എന്താണ് കാമികാസെ ഡ്രോണുകൾ?
മുൻപ് പാകിസ്താനിലെയും യെമനിലെയും തീവ്രവാദ മേഖലകൾ ആക്രമിക്കാൻ ഉപയോഗിച്ച പ്രിഡേറ്റർ, റീപ്പർ ഡ്രോണുകളിൽ നിന്ന് പെയ്തിറങ്ങുന്ന ഹെൽഫയർ മിസൈലുകളുടെ ചിത്രങ്ങൾ മിക്കവരും ശ്രദ്ധിച്ചുകാണും. ഇതും കാമികാസെ വിഭാഗത്തിൽ പ്പെടുന്നവയാണ്.
സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ എന്നും ഇവയെ വിളിക്കുന്നു, ഇവ സ്ഫോടക വസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനം എന്ന് വഇളിക്കാവുന്ന ഇവ എതിരാളികളുടെ ടാങ്കിലേക്കോ സൈനികർക്കിടയിലേക്കോ നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കാൻ ഇവയ്‌ക്ക് കഴിയും. ഡ്രോണുകൾക്ക് പരമ്പരാഗത പ്രതിരോധ മാർഗങ്ങളെ മറികടന്ന് ആക്രമണം നടത്താനുള്ള കഴിവുണ്ട്.















