വയനാട്: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ചുമതലയേറ്റെടുത്തു.
കൂടെ നിന്ന് എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്രുതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും ഒരു പോലെ സഹായിച്ചുണ്ട്. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. അധിക ദൂരം നടക്കാൻ പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എന്തായാലും ജോലിയ്‌ക്ക് വരുമെന്നും ശ്രുതി പറഞ്ഞു.
ദുരന്തത്തിൽ കുടുംബത്തിലുളളവരെ ഒന്നാകെ ശ്രുതിക്ക് നഷ്ടമായിരുന്നു. പിന്നീട് പ്രതിശ്രുത വരൻ ജീൻസണായിരുന്നു ശ്രുതിക്ക് തുണയായുണ്ടായത്. ദുരന്തത്തിൽ നിന്ന് ശ്രുതി കരകയറുന്നതിനിടെ ഇുവരും സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും ജെൻസൺ മരണപ്പെടുകയും ചെയ്തു. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.















