ചെന്നൈ ; ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി . തുടർന്ന് അടിയന്തരമായി നിലത്തിറക്കി . ചെന്നൈ–കൊച്ചി സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.
6.30യ്‌ക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 8.15 ഓടെ കൊച്ചിയില്‍ എത്തേണ്ട വിമാനമായിരുന്നു . 147 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നാലെ വിമാനം റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് കൊച്ചിയിലേക്ക് എത്താനുള്ള ബദല്‍ സംവിധാനം തിങ്കളാഴ്ച വൈകിട്ടോടെയോ ചൊവ്വാഴ്ചയോ ഒരുക്കും. അല്ലാത്തവര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്‍കുമെന്നും അധികൃതർ അറിയിച്ചു















