ഗോൾഡൻ രണ്ട് നോമിനേഷനുകൾ നേടി ചരിത്രം കുറിച്ച് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദ്ദേശം ചെയ്തത്. സംവിധാനത്തിൽ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്നത്.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി, ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായാകും ഇന്ത്യൻ ചിത്രം മത്സരിക്കുക. മികച്ച സംവിധായികയായി പായൽ കപാഡിയയ്‌ക്ക് പുറമേ എമിലിയ പെരസിന് ജാക്വസ് ഓഡിയാർഡ്, അനോറയ്‌ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ഇന്തോ-ഫ്രഞ്ച് നിർമാണ് സംരംഭമാണ് ഓൾ വി ഇമാജിൻ് ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ഹിന്ദി, മലയാളം, മറാഠി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി അവാർഡും സംവിധായിക പായൽ കപാഡിയയ്‌ക്കായിരുന്നു.