കൊച്ചി: കാക്കനാട്ട് ഫ്ലാറ്റിലെ 75 ഓളം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സതേടി. കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിലെ 75 പേരാണ് ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രയിൽ ചികിത്സ തേടിയത്. വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ ഫ്ലാറ്റ് സന്ദർശിച്ചു.
ഫ്ലാറ്റിലെ കിണറിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ടാപ്പിൽ നിന്നുമുള്ള 9 കുടിവെള്ള സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഫ്ലാറ്റിലെത്തി സർവേ നടത്തിയ ആരോഗ്യ പ്രവർത്തകർ ദേഹാസ്വാസ്ഥ്യവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവർക്ക് ഒആർഎസ്, സിങ്ക് ഗുളികകൾ വിതരണം ചെയ്തു.
ശരിയയായ പരിശോധനകൾക്ക് വിധേയമായ ക്യാൻ വാട്ടറോ ടാങ്കറിൽ എത്തിക്കുന്ന കുടിവെള്ളമോ മാത്രമേ ——–ഉപയോഗിക്കാവൂയെന്ന് ഫ്ലാറ്റ് നിവാസികൾക്ക് നിർദേശം നൽകിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.















