മനാമ: സയൻസ് ഇന്റർനാഷണൽ ഫോറം 2024 നവംബർ 30 നു നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . മനാമയിലെ എസ്.ഐ.എഫ് ഓഫീസ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ എസ്.ഐ.എഫ് ബഹറിൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ രവി വാര്യർ ഫലപ്രഖ്യാപനം നടത്തി . ചടങ്ങിൽ എസ് .ഐ .എഫ് ബഹറിൻ പ്രസിഡന്റ് ഡോക്ടർ വിനോദ് മണിക്കര അദ്ധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡന്റ് രജീഷ് കുമാർ , ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജീവൻ , ചന്ദ്രശേഖരൻ , ഷാം കുട്ടി ,ദീപ സജീവൻ ,മുകേഷ് , പ്രവീൺ , രമേഷ് എന്നിവരും സന്നിഹിതരായിരുന്നു. ശാസ്ത്ര പ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ എസ് .ഐ .എഫ് ബഹറിൻ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു . ഫലപ്രഖ്യാപന ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും സ്കൂൾ പ്രതിനിധികളും പങ്കെടുത്തു .
ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, ബ്രഹ്മോസ്, ഡി.ആർ.ഡി.ഒ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ്, ശ്രീഹരിക്കോട്ട തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കുമെന്ന് എസ്.ഐ.എഫ് ബഹറിൻ പ്രസിഡന്റ് ഡോക്ടർ വിനോദ് മണിക്കര അറിയിച്ചു.
ഡിസംബർ 20 നു ജുഫൈറിലുള്ള ബഹറിൻ സൊസൈറ്റി ഓഫ് എഞ്ചിനിയേർസ് ഹാളിൽ വെച്ച് വൈകീട്ട് 5 മണിക്ക് നടക്കുന്ന ശാസ്ത്ര പ്രതിഭ അവാർഡ് ദാന ചടങ്ങിൽ ഭാരതത്തിന്റെ ” മിസൈൽ വനിത ” എന്നറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞ ഡോക്ടർ ടെസി തോമസ് മുഖ്യാതിഥി ആയി പങ്കെടുക്കും. ശാസ്ത്ര പ്രതിഭകൾക്കും ശാസ്ത്രപ്രതിഭ പരീക്ഷയിൽ എ പ്ലസ് ഗ്രെയിഡ് നേടിയവർക്കും ബഹറിൻ സയൻസ് ഇന്നൊവേഷൻ കോൺഗ്രസ്സിൽ വിജയിച്ചവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
ശാസ്ത്ര പ്രതിഭകളായി തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾ
ഗ്രേഡ് – 6
ഗുണ് ജൻ പാൽ (ബഹറിൻ ഇന്ത്യൻ സ്കൂൾ )
പ്രത്ഥം സുമീത് ഖോപകർ (ന്യു മില്ലേനിയം സ്കൂൾ )
ശ്രീനന്ദ് പ്രസാദ് (ന്യൂ ഹൊറൈസൺ സ്കൂൾ )
അപർണ മോഹൻ രാജ് (ന്യൂ ഇന്ത്യൻ സ്കൂൾ )
ഗ്രേഡ് – 7
ശൗര്യ സക്സേന
അർണവ് സിംഗ് ദിവാൻ (ബഹറിൻ ഇന്ത്യൻ സ്കൂൾ )
ഹെൽഗ മേരി ജീസ് (ഏഷ്യൻ സ്കൂൾ)
ജോആൻ ടിബി (ഇന്ത്യൻ സ്കൂൾ )
ഗ്രേഡ് – 8
സ്വസ്തിക കിരൺ പാട്ടീൽ ( (ന്യൂ ഹൊറൈസൺ സ്കൂൾ )
മോഹിത് ഭരദ്വാജ് (അൽ നൂർ ഇന്റർ നാഷണൽ സ്കൂൾ)
ശിവശ്രീ പരുമാൾ (അൽ നൂർ ഇന്റർ നാഷണൽ സ്കൂൾ)
ഗ്രേഡ് – 9
ഷായാൻ അഹമ്മദ് (ഏഷ്യൻ സ്കൂൾ)
നിരുപമ മേനോൻ (ന്യു മില്ലേനിയം സ്കൂൾ )
ദക്ഷ് ചൗധരി (ബഹറിൻ ഇന്ത്യൻ സ്കൂൾ )
ഗ്രേഡ് – 10
കൃഷ്ണ കിഷോർ പാട്ടീൽ (ന്യു മില്ലേനിയം സ്കൂൾ )
തനിഷ് മുഖജീ (ഏഷ്യൻ സ്കൂൾ)
രക്ഷിത് രാജേഷ് മേനോൻ (ഏഷ്യൻ സ്കൂൾ)
ഗ്രേഡ് – 11
അക്ഷത ശരവണൻ (ഇന്ത്യൻ സ്കൂൾ )
പുൽകിത് സിംഗള (ന്യൂ ഇന്ത്യൻ സ്കൂൾ )
ദർവിന മനോജ് അമർനാഥ് (ബഹറിൻ ഇന്ത്യൻ സ്കൂൾ )