ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ സംസ്‌കാരം നാളെ ജന്മനാടായ മദ്ദുരുവിലെ സോമനഹള്ളിയിൽ നടക്കുമെന്ന് ദീർഘകാല സുഹൃത്തും ബന്ധുവുമായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിനായി സദാശിവനഗറിലെ വസതിയിൽ സൂക്ഷിക്കും. കൃഷ്ണയുടെ മൃതദേഹം നാളെ രാവിലെ ബാംഗ്ലൂരിൽ നിന്ന് ജന്മനാടായ മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ സോമനഹള്ളിയിൽ എത്തിക്കും.
മുൻ മുഖ്യമന്ത്രിയും മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അന്തരിച്ചത് . അദ്ദേഹത്തിന് 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വീട്ടിലെത്തിയത്.















