മലയാളികളുടെ പ്രിയ നടൻ ജയറാമിന് ഇന്ന് അറുപതാം പിറന്നാൾ. മകൻ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാൾ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി. അതിനിടെ പാർവതിക്ക് വീണ്ടും താലി ചാർത്താൻ ഒരുങ്ങുകയാണ് ജയറാം. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ മനസ്സ് തുറന്നത്.
” ഞങ്ങളുടെ കൾച്ചറിൽ അറുപത് വയസാകുന്ന സമയത്ത് ഒരു താലി കെട്ടണമെന്നുണ്ട് . 70 ലും 80 ലും വീണ്ടും താലികെട്ടും. എന്റെ സഹോദരിയാണ് താലിയുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ടെന്നും കെട്ടിയിട്ടില്ലെന്നും ജയറാം പറഞ്ഞു. ഗുരുവായൂരമ്പലത്തിൽ വച്ച് തന്നെ കെട്ടാം എന്നാണ് കരുതുന്നത്. ഒന്നും നമ്മുടെ കയ്യിലില്ല. ദൈവത്തിന്റെ കൈകളിലാണല്ലോ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുവായൂർ അമ്പലത്തിൽ വെച്ച് കെട്ടണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാർവതിയും പറഞ്ഞു. എന്നാൽ അറുപത് വയസ് എല്ലാവരും അറിയുമെന്ന് കരുതി ജയറാം സമ്മതിക്കുന്നില്ലെന്ന് പാർവതി തമേശരൂപേണ പറഞ്ഞു.
കടന്നുവരുന്ന ഒരോ വയസും ശരിക്കും എൻജോയ് ചെയ്യുന്നുണ്ടെന്നും ജയറാം പറഞ്ഞു. നര, സ്കിന്നിൽ വരുന്ന ചുളിവുകളെല്ലാം ഞാൻ എൻജോയ് ചെയ്യാറുണ്ട്. മകന്റെയും മകളുടെയും കല്യാണ് കഴിഞ്ഞു. ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണെന്നും, എന്ന് ജയറാം കൂട്ടിച്ചേർത്തു. ഇത്രയും കാലം സന്തോഷത്തോടെ മുൻപോട്ട് പോകാൻ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും ഇരുവരും പറഞ്ഞു.















