ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൂറൽ ആക്ഷൻ ത്രില്ലർ ചിത്രം ‘വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തരംഗമായി മാറിയ ടീസറിന് നിലവിൽ ലഭിക്കുന്നത് രൂക്ഷവിമർശനമാണ്. നായികയുടെയും നായകന്റെയും പ്രായ വ്യാത്യസം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ചിയാൻ വിക്രം ബാലയ്യക്ക് പഠിക്കുകയാണെന്നും ഒരു വിഭാഗം പേർ കളിയാക്കുന്നു.
ദുഷാര വിജയനാണ് ചിത്രത്തിൽ വിക്രത്തിന്റെ നായിക. ഇരുവരും തമ്മിൽ 31 വയസിന്റെ വ്യത്യാസമുണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 58 വയസുകാരനായ വിക്രത്തിന് നായികയായി എത്തുന്നത് 27 കാരിയായ ദുഷാരയാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. വിക്രത്തിന്റെ മകൻ ധ്രുവിനും പ്രായം 27 ആണ്. ഇതും താരതമ്യം ചെയ്യാൻ ഓരോരുത്തരും ഉപയോഗപ്പെടുത്തുന്നുണ്ട്. ചിറ്റ എന്ന സിദ്ധാർത്ഥ് ചിത്രം ഒരുക്കിയ എസ്.യു. അരുൺകുമാറിന്റെ ചിത്രമാണ് വീര ധീര ശൂരൻ.
മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ജിവി പ്രകാശ് ആണ് സംഗീതം ഒരുക്കുന്നത്. തേനി ഈശ്വറിന്റേതാണ് കാമറ. എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിൽ അക്ഷയ് കുമാറിനെയും, തെലുങ്കിൽ ബാലകൃഷ്ണയെയും രവിതേജയും പിന്തുടരുന്ന ടെക്നിക്കാണ് വിക്രവും പിന്തുടരുന്നതെന്നാണ് ഇവരുടെ വിമർശനം.