ഭോപ്പാൽ : കുരുക്ഷേത്ര യുദ്ധക്കളത്തിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസത്തിന്റെ സ്മരണയായി ഗീതാ ജയന്തി ആഘോഷിക്കുന്ന വേളയിൽ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി മധ്യ പ്രദേശ്.മാർഗശീർഷത്തിലെ ശുക്ലപക്ഷ ഏകാദശി അഥവാ മോക്ഷദാ ഏകാദശി ദിവസമാണ് ഗീതാ ഉദ്ബോധനമുണ്ടായത്. ആ ദിവസം ലോകമെങ്ങും ഗീതാ ജയന്തിയായി ആചരിക്കുന്നു.ഈ വർഷം ഗീതാ ജയന്തി 2024 ഡിസംബർ 11 ന് ആചരിക്കുന്നത്.
ഗീതാ ജയന്തി ദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അവകാശപ്പെട്ടു.
അന്താരാഷ്‌ട്ര ഗീതാ മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 11ന് രാവിലെ 10 മണിക്ക് ലാൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ ഏഴായിരത്തി ഇരുനൂറിലധികം ആചാര്യന്മാർ ഗീതയുടെ മൂന്നാം അധ്യായമായ “കർമ്മ യോഗ” പാരായണം ചെയ്യുന്നു. ശ്രീമദ് ഭഗവദ് പുരാണവും ചിത്ര പ്രദർശനവും സംയോജിപ്പിച്ച് സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും.
ഇതും വായിക്കുക
മധ്യപ്രദേശിൽ വരുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ഗീതയുടെ പ്രാധാന്യത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി,സംസ്ഥാനത്തെ ഹോട്ടലുകളിൽ ശ്രീമദ് ഭഗവദ്ഗീത, വാൽമീകി രാമായണം, രാമചരിതമാനസ് എന്നിവയുടെ ഓരോ പകർപ്പ് സൂക്ഷിക്കാനും നടപടി സ്വീകരിക്കും.















