850 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തി ഛത്തീസ്ഗഡ് . മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെയും ആഭ്യന്തര മന്ത്രി വിജയ് ശർമ്മയുടെയും നേതൃത്വത്തിലാണ് നുഴഞ്ഞു കയറ്റക്കാർക്കെതിരെ സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കുന്നത് . ഭിലായിൽ നടന്ന യോഗത്തിലാണ് നുഴഞ്ഞുകയറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കിയത് .
ബസ്തറിൽ നിന്ന് 500 നുഴഞ്ഞുകയറ്റക്കാരെയും കവർധയിൽ നിന്ന് 350 പേരെയും നാടുകടത്തിയതായും കൊണ്ടഗാവിൽ നിന്നുള്ള 46 പേരെ ഉടൻ നാടുകടത്തുമെന്നും വിജയ് ശർമ്മ വെളിപ്പെടുത്തി. അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുന്നതിനും തടങ്കലിലാക്കുന്നതിനും പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പികക്ണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ, വനവാസി സംഘടനയായ സർവ് ആദിവാസി സമാജ്, സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിച്ചു. കുടിയേറ്റക്കാർ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും സ്ഥിരതാമസമാക്കുകയും പ്രദേശത്തിന്റെ സാംസ്കാരികവും ജനസംഖ്യാശാസ്‌ത്രപരവുമായ ഘടനയെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് സംഘം ആരോപിച്ചിരുന്നു.















