കത്വ: കത്വയിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് എന്ന രേഖപ്പെടുത്തിയ ബലൂൺ കണ്ടെത്തി ജമ്മു കശ്മീർ പൊലീസ്. കശ്മീരിലെ കത്വ ജില്ലയിലെ ലഹ്ദി മേഖലയിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപമാണ് ബലൂൺ കണ്ടെത്തിയത്. വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ പ്രദേശത്തെ വയലിലാണ് കിടന്നിരുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജമ്മു കശ്മീർ പൊലീസ് ബലൂൺ കണ്ടെടുത്തു. കത്വ ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് സംഭവം. ബലൂൺ എവിടെനിന്നാണ് വന്നതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്. മുൻപും അതിർത്തി മേഖലയിൽ നിന്നും ഇത്തരത്തിൽ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂണുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.