വസ്ത്രധാരണത്തിലെ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെ വാര്‍ത്തയിൽ ഇടം നേടിയ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരമായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഇവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരസ്യകമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉർഫി. തന്നോട് നഗ്നയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഉര്‍ഫി പറയുന്നത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് ഉര്‍ഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇമെയില്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് പങ്കുവെച്ചത്. ഉർഫിക്കു വേണ്ടി സ്ക്രിപ്റ്റ് ഉണ്ടെന്നും, നഗ്നയായി അഭിനയിക്കാന്‍ തയാറാകുമോ എന്നുമാണ് ചോദിക്കുന്നത് .ഇത്തരം സമീപനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഉർഫി പറയുന്നു.















