മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ചിനെത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ. അദ്ദേഹമാണ് ‘ബറോസി’ന്‍റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്‌തത്. മോഹൻലാലുമായി അടുത്ത സൗഹൃദബന്ധം പുലർത്തുന്ന ബോളിവുഡ് താരമാണ് അക്ഷയ് കുമാർ.മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്‍റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്
‘ കുട്ടികളെ മനസ്സിൽ കണ്ട് നിർമിക്കുന്ന സിനിമകൾ ഇന്ത്യയിൽ വളരെ കുറവാണ്. എന്നാല്‍ ബറോസ് തിയറ്ററുകളിൽ ഒരു മികച്ച അനുഭവം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.. മകള്‍ ഈ ചിത്രത്തോട് എങ്ങനെയാവും പ്രതികരിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍. ‘ അക്ഷയ് കുമാര്‍ പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുകയും ചെയ്തു അക്ഷയ് കുമാർ. ‘ മോഹന്‍ലാല്‍ സാബിന്‍റെ വളരെ വലിയ ആരാധകനാണ് ഞാന്‍. ആദ്യ സിനിമയില്‍ അങ്ങ് വില്ലന്‍ ആയിരുന്നില്ലേ? 1980 ല്‍ ഇറങ്ങിയ പടം?”,ചോദ്യം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനെക്കുറിച്ച് കുറിച്ചായിരുന്നു. “ആ സിനിമ എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ ചിത്രം. അങ്ങയുടെയും എന്‍റെയും സുഹൃത്ത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം‘ എന്നും അക്ഷയ് കുമാർ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചർക്കുന്നുണ്ട്.