തിരുവനന്തപുരം: നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ട് ആണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. രാജേഷ് മാധവൻ അഭിനയിച്ച ”ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ ദീപ്തി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
രാജേഷ് കാസർകോട് സ്വദേശിയും ദീപ്തി പാലക്കാട് സ്വദേശിനിയുമാണ്. പ്രൊഡക്ഷൻ കൺട്രോളറായിട്ടാണ് രാജേഷ് സിനിമാലോകത്തേക്ക് ചുവട് വയ്‌ക്കുന്നത്. അതിന് ശേഷം മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം ചെയ്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടും, നിരവധി ചിത്രങ്ങളിൽ കാസ്റ്റിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കനകം കാമിനി കലഹം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യൻ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര എന്നീ ചിത്രങ്ങളിൽ ദീപ്തി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.















