തന്നെ കടവുളേ.. അജിത്തേ..’ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് നടൻ അജിത് കുമാർ. അലോസരപ്പെടുത്തുന്നതും അസുഖകരവുമായ ഇത്തരം പ്രവണതകളിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. അജിത്തിന്റെ സെക്രട്ടറിയാണ് താരത്തിന്റെ പ്രസ്താവന പുറത്ത് വിട്ടത്.
തമിഴിലും ഇംഗ്ലീഷിലുമായാണ് അജിത് കുമാറിന്റെ പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്. തന്റെ പേര് ഇൻഷ്യൽ ചേർത്ത് വിളിക്കുന്നതാണ് നല്ലത് . മറ്റ് ഏതെങ്കിലും തരത്തിലുള്ള അഭിസംബോധനയോ വിശേഷണങ്ങളോ ചേർത്ത് വിളിക്കുന്നത് നല്ലതല്ല – അജിത് പറയുന്നു
ഒരു യൂട്യൂബ് വീഡിയോയിൽ താരത്തിന്റെ ഒരു ആരാധകനാണ് കടവുളേ.. അജിത്തേ. എന്ന് ആദ്യം വിളിച്ചത്. പിന്നീട് വിളി തമിഴ്നാട്ടിലടക്കം വൈറലാവുകയായിരുന്നു. തന്നെ തല എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തെ അജിത് കുമാർ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു . അടുത്തിടെ ശബരിമലയിലും അജിത്തിനെ ‘ കടവുളേ ‘ എന്ന് വിളിച്ച് ബാനർ കെട്ടിയിരുന്നു. രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ ഉണ്ടായത് .