കോയമ്പത്തൂര്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജേക്കബ്, ഭാര്യ ഷീബ, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന് ആരോണ്‍ എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂരിനടുത്ത് മധൂക്കരയിൽ രാവിലെയാണ് അപകടം. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു അലീനയുടെ പരീക്ഷയ്ക്കായാണ് കുടുംബ സമേതം യാത്രതിരിച്ചത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















