ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ ചെസ് ബോർഡിനു മുന്നിൽ ആനന്ദക്കണ്ണീരൊഴുക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ് . മത്സര വേദിയിൽനിന്നു പുറത്തിറങ്ങിയ ഗുകേഷ് നേരെ പോയത് പിതാവ് ഡോ. രജനീകാന്തിന്റെ അടുത്തേക്കാണ്. മകന്റെ മുതുകിൽ തട്ടിയും മുടിയിൽ തലോടിയുമാണ് പിതാവ് അഭിനന്ദിച്ചത്.
ഇപ്പോഴിതാ ഗുകേഷിന്റെ ഡാൻസിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . രജനികാന്തിന്റെ ‘ മനസിലായോ ‘ എന്ന ഗാനത്തിന് കുടുംബാംഗങ്ങൾക്കും , സുഹൃത്തുക്കൾക്കുമൊപ്പം ഡാൻസ് ചെയ്യുന്ന ഗുകേഷിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഗുകേഷിന്റെ ഇഷ്ടതാരവും രജിനി തന്നെ. അച്ഛന്റെ പേരും രജിനീകാന്ത് എന്നതായതുകൊണ്ടു തന്നെ ആ ഇഷ്ടത്തിന് മാറ്റ് കൂടാറുമുണ്ട്. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്. ഒപ്പം‘ ഈ നിമിഷം മുഴുവൻ ഇന്ത്യയും നിങ്ങളോടൊപ്പം നൃത്തം ചെയ്യുന്നു‘ എന്ന കുറിപ്പുമുണ്ട് .
അതേസമയം ചരിത്രനേട്ടം സ്വന്തമാക്കിയ ഗുകേഷിനെ പ്രധാനമന്ത്രി അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം അഭിനന്ദിച്ചത് .
https://x.com/i/status/1867205434056290386















