സിംഗപ്പൂർ: ഇന്ത്യൻ കായികരംഗത്തെ ഏറ്റവും അഭിമാനകരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഭാരതീയർ. സിംഗപ്പൂരിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യയുടെ സ്വന്തം ഡി. ഗുകേഷ് ലോക ചെസ് കിരീടം (World Chess Championship Trophy) ഏറ്റുവാങ്ങി. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായിരിക്കുകയാണ് 18-കാരനായ ഗുകേഷ്. 2013ൽ ഒരു എട്ടുവയസുകാരൻ പറഞ്ഞ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ഗാരി കാസ്പറോവിന്റെ 39 വർഷത്തെ റോക്കോർഡ് തകർത്താണ് ഗുകേഷിന്റെ കിരീടനേട്ടം.
18 year old Gukesh Dommaraju of India lifts the Chess World Championship trophy 🏆pic.twitter.com/ocMJ52R1n9
— The Khel India (@TheKhelIndia) December 13, 2024
വെല്ലുവിളികളും ഉയർച്ചതാഴ്ചകളും മറികടന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങിയ ഗുകേഷിന്റെ വാക്കുകൾ.
“Seeing it up close for the first time… I don’t want to touch it, I want to lift it at the closing ceremony!” 🇮🇳 World Champion Gukesh D about the trophy 🏆#DingGukesh @DGukesh pic.twitter.com/RFybjmXkFl
— International Chess Federation (@FIDE_chess) December 13, 2024
ചൈനയുടെ ഡിംഗ് ലിറെനെ (Ding Liren) തോൽപ്പിച്ച് ഐതിഹാസികമായ വിജയമായിരുന്നു ഭാരതത്തിന്റെ ഗുകേഷ് ദൊമ്മരാജു കൈവരിച്ചത്. ഇതോടെ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്പ്യനാകുന്ന താരമെന്ന ഖ്യാതിയും ഗുകേഷ് സ്വന്തമാക്കി. സമ്മാനത്തുകയായി 11.45 കോടി ഗുകേഷിന് ലഭിക്കും. സിംഗപ്പൂരിലെ ചടങ്ങുകൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്ന ലോക ചാമ്പ്യന് അഞ്ച് കോടി രൂപ സമ്മാനം നൽകുമെന്ന് തമിഴ്നാട് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.