ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ അറസ്റ്റിലായ നടൻ ദർശന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി പവിത്ര ഗൗഡയ്ക്കും മറ്റ് 7 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിച്ചത്. നടുവേദനയെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാൽ അടുത്തിടെ ദർശന് മെഡിക്കൽ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ശസ്ത്രക്രിയയ്‌ക്കായി ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന നടൻ ദർശൻ ഇപ്പോൾ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുമെന്നും ഫിസിയോതെറാപ്പി ചികിത്സ തുടരുമെന്നും സൂചനയുണ്ട്.
‘2024 ജൂൺ 9 ന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളെ ദർശനും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പിന്നീട് ചില അനുയായികളുടെ സഹായത്തോടെ രേണുക സ്വാമിയുടെ മൃതദേഹം ബാംഗ്ലൂരിലെ കാമാക്ഷിപാല്യയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നു.’ എന്നാൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ദർശന്റെ മൊബൈൽ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ തെളിവ് ലഭിക്കുകയും കൊലപാതകംത്തിന് കേസെടുക്കുകയും ചെയ്തു.















