വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെ പറ്റി അടുത്തിട് പല ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. രണ്ട് ദിവസം മുൻപ് ഇരുവരും ഗോവയിലേയ്‌ക്ക് നടത്തിയ സ്വകാര്യ യാത്രയുടേതെന്ന പേരിൽ ചില ദ്യശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം. നീല ഷർട്ടായിരുന്നു വിജയ്‌യുടെ വേഷം, തൃഷ ഒരു വെള്ള ടി ഷർട്ട് ധരിച്ചിരുന്നു. തുടർന്ന് ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു.
ഗോവയിലെ മനോഹർ ഇന്റർനാഷ്നൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ പേരുകളിൽ ഒന്നാം നമ്പർ യാത്രികൻ സി. ജോസഫ് വിജയ്‌യും, രണ്ടാമത്തേത് തൃഷ കൃഷ്ണനുമാണ്. ഇവരെ കൂടാതെ മറ്റു നാലുപേർ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയിൽ.















