ബ്രിസ്ബെയ്നിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് കാണാനെത്തിയ സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറയുടെ ചിത്രങ്ങൾ വൈറലാക്കി ആരാധകർ. ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും ഈ ആരോപണങ്ങൾ തള്ളിക്കളയാൻ തയാറായിട്ടുമില്ല. പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങളിൽ കാണിയായി സാറയുമെത്താറുണ്ട്. അവരുടെ സാന്നിദ്ധ്യത്തിൽ ഗില്ലിനെ സഹതാരങ്ങളും കളിയാക്കാറുണ്ട്.ഇതിനിടെയാണ് സാറയെ ഇന്ന് ബ്രിസ്ബെയ്നിലെ ഗാബ ടെസ്റ്റിലും കണ്ടത്.
സ്റ്റാന്റിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. ഇന് ശുഭ്മാൻ ഗില്ല് സെഞ്ച്വറി നേടുമെന്നും ഡബിൾ അടിക്കുമെന്നുമൊക്കെയാണ് ആരാധകരുടെ കമൻ്റുകൾ. സാറയുടെ പിന്നിലായി മുൻ താരങ്ങളായ സഹീർഖാനും ഹർഭജൻ സിംഗും ഇരിക്കുന്നുണ്ടായിരുന്നു. ബ്രിസ്ബെയ്നിൽ ഉള്ള കാര്യം സാറയും സോഷ്യൽ മീഡിയ വഴി സ്ഥരീകരിച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിൽ പ്രണയമാണെന്ന വാദം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി.