ന്യൂഡൽഹി: ജമൈക്കയ്‌ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. 60 ടൺ മാനുഷിക സഹായമാണ് കയറ്റി അയച്ചത്. എമർജൻസി മെഡിക്കൽ ഉപകരണങ്ങൾ, ജെനറേറ്ററുകൾ മറ്റ് ആവശ്യവസ്തുക്കൾ തുടങ്ങിയവയാണ് ജമൈക്കയിലേക്ക് അയച്ചത്. ആരോഗ്യമേഖലയ്ക്കും പുനരധിവാസത്തിനും ഒപ്പം ചുഴലിക്കാറ്റുകൾക്കെതിരെയുള്ള ദുരന്ത നിവാരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
ചരിത്രപരമായും സാസ്കാരികമായും ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജമൈക്കയും. കൊളോണിയൽ ഭൂതകാലത്തിലും ജനാധിപത്യമൂല്യങ്ങളിലും ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിലും ദൃഢത പ്രതിഫലിക്കുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് ഇന്ത്യൻ സന്ദർശനം നടത്തിയിരുന്നു.
🇮🇳 sends Humanitarian Assistance to Jamaica.
A consignment of approx 60 tons of emergency medical equipment, Gensets & other utilities has departed for Jamaica.
This assistance will support health care needs and rehabilitation of medical infrastructure as well as strengthen… pic.twitter.com/YM3yL97XNg
— Randhir Jaiswal (@MEAIndia) December 14, 2024
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ നടത്തിയ സന്ദർശനത്തിനിടെ ഇരു നേതാക്കളും ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഡിജിറ്റിലൈസേഷൻ, സുരക്ഷ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹം അദ്ദേഹം പങ്കുവച്ചിരുന്നു.