ഇന്ത്യയുടെ ബഹിരാകാശ രംഗം ലോകരാജ്യങ്ങളെ വരെ അസൂയപ്പെടുത്തുകയാണ്. കുറഞ്ഞ ചെവലിൽ നിർമിച്ച ഉപകരണങ്ങളും പേടകങ്ങളുമാണ് ഇന്ത്യ നിർമിക്കുന്നത്. അവയെല്ലാം തന്നെ വിജയം കാണുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ തദ്ദേശീയ മികവാണ് ഇതിന് വളമാകുന്നത്. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ സമ്പദ് വ്യവസ്ഥ മൂന്നിരിട്ടിയായി വർദ്ധിക്കുമെന്ന് കേന്ദ്ര ശാസ്ത്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
നിലവിൽ ലോക ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ എട്ട് മുതൽ ഒൻപത് ശതമാനം വരെ സംഭാവന ചെയ്യുന്നത് ഇന്ത്യൻ ബഹിരാകാശ മേഖലയാണ്. ബഹിരാകാശ മേഖലയിൽ ഇന്ത്യയെ ആഗോളതലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ ഈ മാറ്റം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപകരെയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അവസരങ്ങളുടെ ജാലകം തുറന്നിട്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പര്യവേക്ഷണം ചെയ്യപ്പെടാത്തയിടങ്ങളിൽ ഇന്ത്യക്ക് എത്തിപ്പെടാനാകണമെന്നും സാധ്യതകളുടെ ലോകം തുറക്കപ്പെട്ട് കഴിഞ്ഞു. 2035-ഓടെ ഇന്ത്യയുടെ ബഹിരാകാശ നിലയം യാഥാർത്ഥ്യമാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.
നാസയേക്കാൾ വൈകിയാണ് ഇസ്രോ പിറവിയെടുത്തത്. എന്നാൽ ഇന്ന് അമേരിക്കൻ ബഹിരാകാസ ഏജൻസിയോട് കിടപിടിക്കും വിധത്തിലുള്ള പ്രവർത്തനങ്ങളാണ് മേഖലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോയുടെ ശേഷി പ്രതിദിനം മെച്ചപ്പെടുകയാണ്. 2014-ൽ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷമാണ് ഇതുവരെ 432 ഉപഗ്രഹങ്ങളിൽ 397 എണ്ണം വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞു. ഈ കുതിപ്പ് തുടരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.















