ബെംഗളൂരു: ചുമയ്ക്കുള്ള മരുന്നെന്ന് കരുതി കീടനാശിനി കുടിച്ച കർഷകന് ദാരുണാന്ത്യം. ചോതനാർ നിങ്കപ്പയെന്ന 65-കാരനാണ് മരിച്ചത്. തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ അറിയാതെ കീടനാശിന് കുടിച്ചത്. വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്നവയായിരുന്നു ഇത്. അബദ്ധം മനസിലാക്കിയ കർഷകൻ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ഡോക്ടർമാർ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.















