ഡിസംബർ നാലിനായിരുന്നു അഭിനേതാക്കളായ നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം. അന്നപൂർണ സ്റ്റുഡിയോയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ പുറത്തു വന്നൊരു വീഡിയോയിൽ നാഗചൈതന്യ രൂക്ഷ വിമർശനം നേരിടുകയാണ്.
പുറത്തുവന്ന വീഡിയോയിൽ നാഗചൈതന്യയുടെ കാല് തൊട്ട് വണങ്ങുന്ന ശോഭിതയെയാണ് കാണുന്നത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. നടപടി ഒന്ന് തടയുക പോലും ചെയ്യാതെ അതിനെ നടൻ പ്രോത്സാഹിപ്പിച്ച് അനുഗ്രഹം നൽകുന്നുവെന്നാണ് വിമർശനം. അവൻ വിചാരിക്കുന്നത് ദൈവമെന്നാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം പൈതൃകവും പാരമ്പര്യവും പിന്തുടരുന്ന ശോഭിതയെ അഭിനന്ദിക്കുന്ന മറ്റൊരു വിഭാഗവും ഇരുവർക്കും പിന്തുണയുമായെത്തിയിട്ടുണ്ട്. ഇത് രസകരമായ നാടകമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. നിരന്തരം ഫെമിനിസത്തെ കുറിച്ച് സംസാരിച്ചിട്ട് ഒരു പുരുഷന്റെ കാല്തെട്ട് വണങ്ങുന്നു അവർ. എന്നാൽ കസേരയിൽ ഇരുന്ന് കാല് തൊട്ട് വന്ദിച്ചതിനെയും മറ്റ് ചിലർ വിമർശിച്ചു. എന്തായാലും ഒരു കാല്തൊട്ട് വണങ്ങൾ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുന്നത്.
View this post on Instagram
“>