മമ്മൂട്ടിയുടെയും മകൻ ദുൽഖറിന്റെയും ഈ വർഷം ഇറങ്ങിയ സിനിമകളെ കുറിച്ച് വിലയിരുത്തുകയാണ് മെഗാസ്റ്റാറിന്റെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മിനി സ്ക്രീനിലെ ജനപ്രീയതാരമാണ് അദ്ദേഹ ഷാർജ ടു ഷാർജ ഉൾപ്പടെയുള്ള ഒരുപിടി മലായള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇരുവരുടെയും സിനിമ കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വാചാലനായത്. ദുൽഖറിന്റെ ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തെന്നും മമ്മൂട്ടിയുടെ ടർബോ കരയിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ടർബോ സിനിമ കാണുമ്പോൾ ആർക്കെങ്കിലും കരച്ചിൽ വരുമോ? പക്ഷേ ടർബോ എന്നെ കരയിച്ചു. ഇച്ചാക്കയെ(മമ്മൂട്ടി) സ്ക്രീനിൽ കാണുമ്പോൾ ഉള്ളൊര് ഫീലുണ്ടല്ലോ! കഥാപാത്രങ്ങളല്ല, ഞാൻ കാണുന്നത് ഇച്ചാക്കയെ തന്നെയാണ്..ഇബ്രാഹിം കുട്ടി പറഞ്ഞു. ദുൽഖറിന്റെ ലക്കി ഭാസ്കർ കണ്ടപ്പോഴും ഞാൻ ടെൻഷനായി. കാരണം ഒരു ഘട്ടത്തിൽ ദുൽഖർ പിടിക്കപ്പെടുമെന്നായപ്പോൾ ഞാൻ ടിവി ഓഫ് ചെയ്തു. ആകെ ടെൻഷനായി. ഇന്ന് രാത്രി കണ്ടാൽ ശരിയാകില്ല, നാളെ രാവിലെ കാണാമെന്ന് വിചാരിച്ചു. കാണുമ്പോൾ ആരെങ്കിലും കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ തനിച്ച് കാണുമ്പോൾ അങ്ങനെയല്ലല്ലോ?—-ഇബ്രാഹിം കുട്ടി കൂട്ടിച്ചേർത്തു.