താൻ സിനിമയിലേയ്‌ക്ക് എത്തിയതിൽ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നെന്ന് നടി നസ്രിയ നസീം. തന്‍റെ പിതാവാണ് തനിക്കൊപ്പം നിന്നതെന്നും നസ്രിയ പറയുന്നു.ഖാലിദ് അല്‍ അമേരിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
‘ സിനിമയിലേക്കും ചാനല്‍ പരിപാടികളിലേക്കുമുള്ള വരവില്‍ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു.ചെറുപ്പം മുതലേ പല ഷോകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ഞാൻ ചെയ്തിരുന്നു . വളരെ ആക്ടീവായിരുന്നു ഞാൻ. അങ്ങനെ ആയതിന് കാരണം എന്‍റെ മാതാപിതാക്കളുടെ സപ്പോര്‍ട്ട് ആണ്.അന്ന് ഞങ്ങള്‍ ദുബായിലായിരുന്നു.
നാട്ടിൽ തിരിച്ച് വന്നപ്പോഴും ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഞാനൊരു മുസ്ലീം കുടുംബത്തില്‍ ആയതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴും എന്‍റെ വാപ്പയാണ് പറഞ്ഞത് അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്തോട്ടെയെന്ന് . മറ്റുള്ളവരുടെ ചിന്താഗതിയെ മാറ്റാൻ നമുക്കാവില്ല. പക്ഷേ എനിക്ക് ഇതാണ് ചെയ്യാനിഷ്ടം നിങ്ങളുടെ സപ്പോര്‍ട്ട് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് നമുക്ക് പറയാം. – നസ്രിയ പറഞ്ഞു.















