കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ 35 കാരൻ മരിച്ചു. ഛത്തീസ്ഗഡിലെ ചിന്ദ്കലോ സ്വദേശി ആനന്ദ് യാദവ് ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നായിരുന്നു അന്ത്യം. പോസ്റ്റുമോർട്ടത്തിൽ 20 സെൻറീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.
വിവാഹ കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആനന്ദ് യാദവിന് ദുഖിതമായിരുന്നു. ഗ്രാമത്തിലെ ദുർമന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് യുവാവ് കടുംകൈ ചെയ്തതെന്നാണ് സൂചന. രഹസ്യമായാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയത്. വീട്ടില്‍ കുഴഞ്ഞുവീണ ആനന്ദിനെ അംബികാപുരിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല
മരണകാരണം എന്താണെന്ന് വ്യക്തമാകാതെ ആദ്യം ഡോക്ടര്‍മാരും കുഴങ്ങിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ശ്വാസനാളത്തിൽ നിന്നും ജീവനുള്ള കോഴിക്കുഞ്ഞിനെ ലഭിച്ചത്. 15,000-ത്തിലധികം പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ട്. എന്റെ കരിയറിൽ ഇത്തരമൊരു കേസ് കേസ് ആദ്യമാണെന്ന് ഡോ. സന്തു ബാഗ് പറഞ്ഞു. ശരിക്കും
ആനന്ദിന് അമിത അന്ധവിശ്വാസമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. വന്ധ്യതയ്‌ക്കുള്ള ചികിത്സയും ആനന്ദ് തേടിയിരുന്നു. ഇതിനിടെയാണ് ദുർമന്ത്രവാദിയുടെ വലയിൽ ഇയാൾപ്പെട്ടത്.















