പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലേക്ക് എത്തുന്നവർക്ക് പ്രത്യേക് പാസ് നൽകുന്നത് ഇന്ന് മുതൽ. പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം രാവിലെ ഏഴിന് മുക്കുഴിയിൽ എഡിഎം അരുൺ എസ് നായർ നിർവഹിക്കും.
വനം വകുപ്പുമായി സഹകരിച്ചാണ് പ്രത്യേക പാസ് നൽകുക. 50 കിലോമീറ്ററിലധികം ദൂരം നടന്നാണ് ഭക്തർ സന്നിധാനത്തെത്തുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാൽ മാത്രമായിരുന്നു ദർശനവും അനുവദിച്ചിരുന്നുള്ളൂ. പാസ് നൽകുന്നതോടെ ഇത് ഒഴിവാകും. നടന്നെത്തുന്നവർക്ക് പ്രത്യേക പരിഗണന നൽകേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിന് പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രത്യേക ടാഗ് നൽകാൻ തീരുമാനിച്ചത്.
കാനനപാത വഴി എത്തുന്നവരെ മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡിലൂടെ , വാവര് സ്വാമിയുടെ നടയിലൂടെ നേരിട്ട് 18-ാം പടിയിലേക്ക് കയറ്റും. ദിവസവും 5,000-ത്തിലേറെ ഭക്തരാണ് എറുമേലി-പുല്ലുമേട് കാനനപാത വഴിയെതതുന്നത്.















